---
title: "ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്കപകടം; മലയാളി യുവാവ് ദില്ലിയിൽ മരിച്ചു"
english_title: "Malayali Youth Dies in Bike Accident in Delhi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379906/ malayali-youth-dies-bike-accident-delhi"
published_at: "2026-08-25T05:59:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8ce2db47c6d_malayali-youth-dies-bike-accident-delhi.jpg"
keywords: ["Delhi accident", "Malayali youth", "Bike Accident Death"]
---

# ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്കപകടം; മലയാളി യുവാവ് ദില്ലിയിൽ മരിച്ചു

> **Lead Summary:** ദില്ലി: ദില്ലി ഉത്തം നഗറിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു. ഉത്തം നഗറിൽ താമസിക്കുന്ന ജ്യോതിഷ് ആണ് മരിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഇന്നലെ അപകടം സംഭവിച്ചത്.

## Article Content

ദില്ലി: ദില്ലി ഉത്തം നഗറിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു. ഉത്തം നഗറിൽ താമസിക്കുന്ന ജ്യോതിഷ് ആണ് മരിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഇന്നലെ അപകടം സംഭവിച്ചത്.

മഴയത്ത് ഒടിഞ്ഞുവീണ മരക്കൊമ്പിൽ ബൈക്ക് തട്ടിയാണ് അപകടമുണ്ടായത്. അപകടത്തെ തുടർന്ന് ജ്യോതിഷിനെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

എന്നാൽ ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. ജ്യോതിഷിന്റെ മരണവിവരം ദില്ലിയിലെ മലയാളി സമൂഹത്തിലും ബന്ധുക്കളിലും ദുഃഖമുണ്ടാക്കി.

സിപിഐ ആസ്ഥാനമായ അജയ് ഭവനിൽ കാന്റീൻ നടത്തുന്ന പത്തനംതിട്ട സ്വദേശി ഉത്തമന്റെ മകനാണ് മരിച്ച ജ്യോതിഷ്. ദില്ലി ഉത്തം നഗറിലായിരുന്നു ജ്യോതിഷിന്റെ താമസം

മഴയെ തുടർന്ന് ഒടിഞ്ഞുവീണ മരക്കൊമ്പിൽ ബൈക്ക് തട്ടിയതിനെ തുടർന്നാണ് അപകടമുണ്ടായതെന്നാണ് ലഭ്യമായ വിവരം. പാലക്കാട് സ്വദേശിയായ ശ്രീലക്ഷ്മിയാണ് ജ്യോതിഷിന്റെ ഭാര്യ. 

**English Summary: **

Malayali youth Jyothish (27), a resident of Uttam Nagar in Delhi, died after a bike accident while returning home from work yesterday. The accident occurred when his bike hit a tree branch that had fallen during rain. Jyothish died while undergoing treatment. He was the son of Pathanamthitta native Uthaman, who runs a canteen at Ajay Bhavan, the CPI headquarters. Jyothish’s wife is Sreelakshmi, a native of Palakkad.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379906/ malayali-youth-dies-bike-accident-delhi)